ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/UJEkzi0XBI2IAkmqKzXS.jpg)
മനാമ: ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് (ഫ്രെറ്റർനിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക് ബഹ്‌റൈൻ) ഫെഡ് ഫെസ്റ്റ് എന്ന പേരിൽ ഈസ്റ്റർ -വിഷു -ഈദ് ആഘോഷം സംഘടിപ്പിക്കുന്നു.
Advertisment
വിവിധ കലാപരിപാടികളോടുകൂടി മെയ് 24 വെള്ളിയാഴ്ച വൈകുന്നേരം 7.30 ന് ബി എം സി ഹാൾ സെഗയ്യ ഇൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ റിയാലിറ്റി ഷോ താരങ്ങളായ പവിത്ര മേനോൻ, അർജുൻ രാജ് എന്നിവരും ബഹ്‌റൈനിലെ പ്രശസ്ത ബാൻഡ് ആയ 'ദ പാസ്ററ് മാസ്‌റ്റേഴ്‌സും' പങ്കെടുക്കുന്ന മ്യൂസിക്കൽ ഷോ ഉണ്ടായിരിക്കും.
ഈ വർഷം എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ഫെഡ് ഫാമിലിയിൽ പെട്ട കുട്ടികളെ ഈ പ്രോഗ്രാമിൽ വച്ച് അനുമോദിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: സ്റ്റീവ്ൺസൺ -39069007, സുനിൽ ബാബു -33532669, വിവേക് മാത്യു -39133826.