/sathyam/media/media_files/2025/10/11/babaa167-a43f-4f4e-b2b1-3b538d444009-2025-10-11-18-06-43.jpg)
മനാമ : ബഹ്‌റിൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അഞ്ചാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റിന്റെ ലോഗോ പ്രകാശനം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ് എം. പി. നിർവ്വഹിച്ചു. ബി. കെ. എൻ. ബി. എഫ്. ചെയർമാൻ റെജി കുരുവിള, പ്രസിഡന്റ് സാജൻ തോമസ്, ട്രഷറർ ബോബി പാറമ്പുഴ, എക്‌സിക്കൂട്ടീവ് അംഗങ്ങളായ സന്തോഷ് പുതുപ്പള്ളി, സുബിൻ തോമസ്, ജോൺസൺ, റോബിൻ എബ്രഹാം, മണിക്കുട്ടൻ, ജോയൽ, എന്നിവർ സന്നിഹിതരായിരുന്നു.
കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിംഗ് ട്രോഫിക്കുവേണ്ടിയും എബ്രഹാം കൊറെപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്ക് വേണ്ടിയും, എം. സി. കുരുവിള മണ്ണൂർ മെമ്മോറിയൽ ഏവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയും ക്യാഷ് അവർഡിനും വേണ്ടിയുള്ള നാടൻ പന്ത് കളി മത്സരം. ഒക്ടോബർ 17 മുതൽ ന്യൂ സിഞ്ച് മൈതാനിയിൽ ആരംഭിക്കും. മാങ്ങാനം, പുതുപ്പള്ളി, മണർകാട്, പാറമ്പുഴ എന്നീ നാല് ടീമുകൾ ടൂർണമെന്റിൽ മത്സരിക്കുന്നു. ഒക്ടോബർ 17 ന് നടക്കുന്ന ആദ്യ മത്സരത്തിൽ പുതുപ്പള്ളി ടീം മാങ്ങാനം ടീമിനെ നേരിടും.
ബി. കെ. എൻ. ബി. എഫ് ന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ വെള്ളിയാഴ്ച്ച 11 മണിക്ക് ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു. വിവിധ കലാ കായിക പരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി. വിഭവ സമൃദ്ധമായ ഓണ സദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.