ബഹ്റൈനിൽ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി 40 ബ്രദേഴ്സ് ടൂർണമെൻ്റിന് ഈ മാസം 13 ന് കൊടിയേറ്റം

New Update
ff3b4157-e59e-422d-a939-6f8bce3398d7

മനാമ: ബഹ്റൈനിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ 40 ബ്രദേഴ്‌സ് 2025 നവംബർ 13,14,15 തിയ്യതികളിലായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു,

Advertisment

"ജില്ലാ കപ്പ് സീസൺ 3" എന്ന പേരിൽ സിഞ്ചിലെ അൽ അഹ്‌ലി  സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്, കേരളത്തിലെ ജില്ലകളെ ആസ്ഥാനമാക്കി കെഎം സി സി കാസർകോട് , കണ്ണൂർ, കോഴിക്കോട് , വയനാട്,  ബി എം ഡി എഫ് മലപ്പുറം, പാലക്കാട്, തൃശൂർ കൂടാതെ എറണാകുളം മുതൽ തിരുവനന്തപുരം വരെ സൗത്ത് സോൺ എന്നപേരിൽ, എട്ടു ജില്ലകളിൽ നിന്നായി എട്ടു പ്രഗത്ഭ ടീമുകളാണ് പങ്കെടുക്കുന്നത്.

 ഓരോ ടീമിലും ഇന്ത്യയിൽ നിന്നുള്ള 3 ഗസ്റ്റ് പ്ലെയർക്കും കളിയ്ക്കാൻ അവസരമുണ്ട് എന്നും സംഘാടകർ അറിയിച്ചു, വിജയികൾക്ക് 400 യു എസ് ഡോളർ പ്രൈസ്മണിയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 200 യു എസ് ഡോളറും ട്രോഫിയും കൂടാതെ ടൂർണമെന്റിലെ മികച്ച കളിക്കാരൻ, മികച്ച ഗോൾകീപ്പർ, മികച്ച ഡിഫെന്റർ, ഓരോ കളിയിലെയും മികച്ച കളിക്കാരൻ എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകും, ഇതിനോടൊപ്പം തന്നെ 40 വയസ്സിനു മുകളിലെ കളിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് "വെറ്ററൻസ് കപ്പ് സീസൺ 3" യും സംഘടിപ്പിക്കുന്നുണ്ട്.

മലബാർ എഫ് സി, കേരള യുണൈറ്റഡ് എഫ് സി, ഡ്രീം ഗെയ്‌സ് എഫ് സി, പി എൽ എസ് മറീന എഫ്‌സി, ബഹ്‌റൈൻ പ്രതിഭ എഫ് സി, ഗോവൻ വെറ്ററൻസ്, സോക്കർ എഫ് സി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്,  നവംബർ 13നു രാത്രി 9 മണി മുതലാണ് കളികൾ ആരംഭിക്കുന്നത്, അതിനോടൊപ്പം തന്നെ ബഹ്‌റൈനിലെ പ്രശസ്ത അക്കാദമികളിലെ കുട്ടികളുടെ ടൂർണമെന്റ് നവംനർ 15നു നടത്തപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.

ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസർ al amal construction and contracting electrical est . ഗോൾഡൻ സ്പോൺസർ pecific cleaning and detergent ആണ്, വാർത്താ സമ്മേളനത്തിൽ 40 ബ്രദേഴ്‌സ് പ്രസിഡന്റ് ഹലീൽ റഹ്‌മാൻ, ട്രഷറർ ഇബ്‌റാഹീം ചിറ്റണ്ട , റഷീദ് വടക്കാഞ്ചേരി,  മുസ്തഫ ടോപ്‌മാൻ, ശറഫുദ്ധീൻ മാട്ടൂൽ, ഇസ്മായിൽ എലത്തൂർ, നൗഫൽ കണ്ണൂർ ജെ പി കെ തിക്കോടി, ശിഹാബ് പ്ലസ്, പ്രസാദ് എന്നിവർ പങ്കെടുത്തു

Advertisment