/sathyam/media/media_files/2025/12/17/14f1d248-59ad-42ca-bd29-bff4b9b49c3e-2025-12-17-14-33-11.jpg)
ബഹ്‌റൈൻ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വാകവേ, ബഹ്‌റൈൻ ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ട്യൂബ്ലി വാകവേ യിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പരിപാടികൾക്ക് നിരവധി കുടുംബങ്ങളും അംഗങ്ങളും പങ്കെടുത്തു.
ദേശീയ പതാകയുമായി നടത്തിയ മാർച്ച് പാസ്റ്റ് പരിപാടിക്ക് തുടക്കമിട്ടു. തുടർന്ന് പ്രഭാത ഭക്ഷണം, കേക്ക് കട്ടിംഗ്, വിനോദ ഗെയിമുകൾ തുടങ്ങിയ പരിപാടികൾ ആഘോഷം വർണ്ണാഭമാക്കി.
പ്രസിഡന്റ് ഷംസ്.വിപി അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീർ പി. കെ സ്വാഗതം പറഞ്ഞു. സാമൂഹ്യ പ്രവർത്തകൻ നജീബ് കടലായി ഉത്ഘാടനം നിർവഹിച്ചു. സമൂഹ്യ പ്രവർത്തകർ മുസ്തഫ സുനിൽ ബാബു, സി എച്ച് റഷീദ് മാഹി തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. വൈസ് പ്രസിഡന്റ് ബാബുരാജ്, ഉപദേശക സമിതി അംഗം ശ്രീജിത്, സ്ഥാപകാഗം ബിബിൻ മാടത്തേത്ത് എന്നിവർ ആശംസകൾ അറിയിച്ചു. ഉപദേശക സമിതി അംഗം സലിം തയ്യിൽ ചടങ്ങ് നിയന്ത്രിച്ചു.ബഹ്‌റൈൻ എന്ന ആതിഥേയ നാടിന്റെ ഐക്യവും സൗഹൃദവും ദേശസ്നേഹവും ആഘോഷിക്കുന്ന ഇത്തരം പരിപാടികൾ പ്രവാസി സമൂഹത്തിൽ ഐക്യബോധം വളർത്തുന്നതിന് സഹായകരമാണെന്ന് വക്താക്കൾ അഭിപ്രായപ്പെട്ടു.
ഫ്രണ്ട്‌സ് ഓഫ് ട്യൂബ്ലി വാകവേ ജോയിന്റ് സെക്രട്ടറി ഫിറോസ്, അസിസ്റ്റന്റ് ട്ര ഷറർ ഷിഹാബ്, ചാരിറ്റി കൺവീനർ മനോജ് നമ്പിയാർ, മെമ്പർഷിപ്പ് സെക്രട്ടറി രതീഷ്, എന്റർടൈൻമെന്റ് സെക്രട്ടറി ജോഫി,എക്സിക്യൂട്ടീവ് അംഗങ്ങളായ, സന്ദീപ്, സ്ഥാപകാഗം രാജേഷ്, നിഷാദ്,ഷാഹുൽ, നസീം ഷിജി,പരിപാടികൾക്ക് നേതൃത്വം നൽകി.
അംഗങ്ങളുടെ കായിക വിനോദവും ഗെയിമും പരിപാടിക്ക് മാറ്റ് കൂട്ടി.
പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ഷബീർ നന്ദി അറിയിച്ചു.
10 മണിയോടെ പരിപാടി അവസാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us