/sathyam/media/media_files/2025/12/31/bharavahikal-in-gvghi-2025-12-31-18-56-49.jpg)
മനാമ: ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ 2026 -2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സുബൈർ എം.എം പ്രസിഡന്റും മുഹമ്മദ് മുഹിയുദ്ധീൻ ജനറൽ സെക്രട്ടറിയുമാണ്.
ബഹ്‌റൈനിലെ വ്യാപാര - ജീവകാരുണ്യമേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ സുബൈർ എം.എം കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശി ആണ്. മികച്ച സംഘാടകനും പ്രഭാഷകനും കൂടിയാണ് അദ്ദേഹം. ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ അദ്ദേഹം സംഘടനയുടെ വൈസ് പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയായ മുഹമ്മദ് മുഹിയുദ്ധീൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരി ആണ്. മികച്ച സംഘാടകനായ ഇദ്ദേഹം സീനിയർ സപ്ലൈ ചെയിൻ , കോൺട്രാക്ട്സ് സ്പെഷ്യലിസ്റ്റ് ആണ്. ആഗോള എണ്ണ, വാതക മേഖലയിൽ നിരവധി വർഷത്തെ പ്രവൃത്തി പരിചയമുള്ള ഇദ്ദേഹം സ്ട്രാറ്റജിക് സോഴ്‌സിംഗ് വിദഗ്ദ്ധനും കൂടിയാണ്.
സഈദ് റമദാൻ നദ്‌വി, ജമാൽ ഇരിങ്ങൽ എന്നിവർ വൈസ് പ്രസിഡന്റുമാരും സക്കീർ ഹുസൈൻ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറിയുമാണ്.
ജാസിർ പി.പി, ജലീൽ വി, അനീസ് വി.കെ, ലുബൈന ഷഫീഖ്, റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ്, അജ്‌മൽ ശറഫുദ്ദീൻ, യൂനുസ് സലിം, മുഹമ്മദ് ഷാജി, സജീബ്, ഗഫൂർ മൂക്കുതല എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
സഈദ് റമദാൻ നദ്‌വി സ്വാഗതം പറഞ്ഞ യോഗത്തിൽ സുബൈർ എം.എം അധ്യക്ഷനായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us