Advertisment

ജി. സി. സി. ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം ജൂൺ 16,17, തീയതികളിൽ ബഹ്‌റൈനില്‍

ഖത്തർ, കുവൈറ്റ്, യു. എ. ഇ, ബഹ്‌റിൻ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. മികച്ച നാടൻ പന്ത് കളി താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
gcc championship native ball tournament

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഥെൽ ട്രേഡിങ് ഡബ്ല്യൂ. എൽ. എൽ സ്പോൺസർ ചെയ്യുന്ന വി. വി. ആൻഡ്രൂസ് വലിയവീട്ടിൽ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർറോളിംഗ് ട്രോഫിക്കും, സെഫോറ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റട്ട് ഏവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം " പവിഴോത്സവം - 2024" സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ ജൂൺ 16, 17 തീയതികളിൽ നടത്തും.

Advertisment

ഖത്തർ, കുവൈറ്റ്, യു. എ. ഇ, ബഹ്‌റിൻ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. മികച്ച നാടൻ പന്ത് കളി താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു. പവിഴോത്സവം - 2024 ന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 16 ന് രാവിലെ 6:30 തിന് കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്. കരോട്ട്കുന്നേൽ നിർവ്വഹിക്കും

. നാടൻ പന്ത് കളി മത്സത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രമുഖ നാടൻ പന്ത് കളി താരം കമ്പംമേട് ടീമിന്റെ ബിജോമോൻ സ്കറിയ ആദ്യ പന്ത് വെട്ടി ഉദ്ഘാടനം ചെയ്യും.  ടൂർണമെന്റിന്റെ ആദ്യവസാനം വിശിഷ്ട അതിഥികൾ പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു.

Advertisment