മനാമ: ഗ്ലോബൽ എൻആർഐ വെൽഫെയർ അസോസിയേഷൻ ബഹ്‌റൈൻ ബഹ്റൈൻ ചാപ്റ്റർ “ദീപ്തം 2K25” 2025 മെയ് 23 ന് ബഹ്റൈൻ മീഡിയാ സിറ്റിയിൽ വെച്ച് ആഘോഷിച്ചു.
പ്രസിഡണ്ട് ജാബിർ വൈദ്യരകത്തിൻ്റെ അദ്ധ്യക്ഷതയിൽ മുൻ പ്രവാസി കമ്മീഷൻ അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ സുബൈർ കണ്ണൂർ ഉദ്ഘാടനവും 2022-23 വർഷത്തെ സേവാ പുരസ്ക്കാരം വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അൻവർ ശൂരനാടിന് സുബൈർ കണ്ണൂരും 2024-25 വർഷത്തെ സേവാ പുരസ്ക്കാരം ജീവകാരുണ്യ പ്രവർത്തകനായ മജീദ് തണലിന് പ്രസിഡണ്ട് ജാബിർ വൈദ്യരകത്തും മൊമൻ്റോ നൽകി ആദരിച്ചു.
സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി - ഫ്രാൻസിസ് കൈതാരത്ത് ആശംസയും ജനറൽ സെക്രട്ടറി ശ്രീ: ഗ്ലാഡ്സ്റ്റൺ റിക്കി സ്വാഗതവും പ്രോഗ്രാം കൺവീനർ സിയാദ് ബഷീർ നന്ദിയും. പ്രസ്തുത ചടങ്ങിൽ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗ്രൂപ്പിലെ അംഗങ്ങളായ അരുൺ പ്രകാശ് , പ്രജീഷ് തിക്കോടി ,രമേശൻ വെള്ളികുളങ്ങര ,ശിഹാബ് അലി താന , റഫീക്ക് ധർമ്മടം , ഹഫ്സ എ റഹ്മാൻ , ഗോപി പി കെ , മുഹമ്മദലി CH ആയഞ്ചേരി ,മുഹമ്മദലി കാപ്പാട് ,ജോജിഷ് മേപ്പയ്യൂർ ,ചന്ദ്രൻ ചെറിയാണ്ടി ,അജിത് കുമാർ കൃഷ്ണഗിരി,റോഷ്നാര അഫ്സൽ ,ഇബ്രാഹിം വയനാട് എന്നിവർക്ക് മൊമൻ്റോ നൽകി ആദരിക്കുകയും ചെയ്തു.
38 വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ജോസ് മാത്യുവിന് മൊമൻ്റോ നൽകി ആദരിക്കുകയും പ്രോഗ്രാം കോർഡിനേറ്റർ ജബ്ബാർ കുട്ടീസ് - എം സി രാജീവ് കെ പി എന്നിവർക്കും മൊമൻ്റോ നൽകുകയും നാട്ടിൽ നിന്നും വന്ന ജോ: സെക്രട്ടറി നിഷ ഗ്ലാഡ്സ്റ്റൺ ൻ്റെ മാതാവ് ആനീസ് പ്രകാശ് വയനാടിനും ശിഹാബ് അലിയുടെ മാതാവ് സുബൈദ താനയ്ക്കും ജസീൽ വൈദ്യരകത്തിൻ്റെ മാതാവ് സാബിറ പിഎം നും പൊന്നാട നൽകി ആദരിക്കുകയും ചെയ്തു.
നിറമിഴിയുന്ന കലാപരിപാടികളും സാമൂഹിക ബോധപരിപാടികളും ആകർഷകമായി സമന്വയിച്ച ഈ സംഗമം, ബഹ്‌റൈൻ മലയാളി സമൂഹത്തിനുള്ളൊരു വിപുലമായ ആഘോഷ വേളയായി മാറി.
ബിഎംസി അധ്യാപകരും, ബഹ്‌റൈനിലെ പ്രശസ്തരായ കലാകാരന്മാരും കുട്ടികളും അവതരിപ്പിച്ച മനോഹരമായ കലാവിരുന്നുകൾ പരിപാടിക്ക് പ്രത്യേക മികവ് നൽകി.
കലാപരിപാടികൾ, സൗഹൃദ സംഭാഷണങ്ങൾ, മ്യൂസിക് വിരുന്ന് തുടങ്ങിയവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. പരിപാടിയിൽ മുഴുവൻ പേർക്കും പൊന്നാടയും മെഡലും നൽകി ആദരിക്കുകയും ചെയ്തു. പ്രോഗ്രാമിന് ജി എൻ ആർ ഐയിലെ എക്സിക്യുട്ടീവ് അംഗങ്ങൾ, മെമ്പർമാർ, ലേഡീസ് വിംഗ് പ്രവർത്തകർ എന്നിവർ നേതൃത്വം നല്കുകയും അവതാരകനായ രാജീവ് കെ.പി കാര്യ പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു.