/sathyam/media/media_files/5zo4LxqSnv1ID5V7yKPi.jpg)
മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ യാദേ റാഫി ഓർമദിനം സംഘടിപ്പിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഗായകരും സംഗീത പ്രേമികളും പരിപാടിയുടെ ഭാഗമായി. അനശ്വര ഗായകന്‍ മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ ഗായകര്‍ ആലപിച്ചു. മലാസ് ചെറിസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഗൾഫ് മലയാളി ഫെഡറേഷൻ എല്ലാവർഷവും മുഹമ്മദ് റാഫിയുടെ പേരിൽ ഓർമ്മ ദിനം ഗാനസന്ധ്യയായി നടത്താറുണ്ട്. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം സിയഡ് ആഫ്റ്റബ് അലി നിസാമി ഉദ്ഘാടനം ചെയ്തു.
സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ ആമുഖം പറഞ്ഞു. ഓർമ്മ ദിനത്തില്‍ ഗാനങ്ങളെക്കുറിച്ചും കുടുംബ പശ്ചാത്തലത്തെക്കുറിച്ചും ഇന്നും മുഹമ്മദ് റാഫിയെ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി, ചെയർമാൻ റാഫി പാങ്ങോട്, ഡോക്ടർ മുഹമ്മദ് അഷറഫ് അലി, ശിഹാബ് കൊട്ടുകാട്, നിസാർ ബഹറൈൻ, കജ തഹിർ ഹുസൈൻ, തഹിർ മണി മഹാ ട്രെഡിങ് കമ്പനി എംഡി. റിയാദ് ജിസിസി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, സൗദി നാഷണൽ കമ്മിറ്റി അംഗം സനിൽകുമാർ,
മജീദ് ചിങ്ങോലി, കരുനാഗപ്പള്ളി എയർ ഇന്ത്യ മാനേജർ വിക്രമൻ, അജേഷ് കുമാർ തായിഫ്, ഷാജഹാൻ കാഞ്ഞിരപ്പള്ളി, സുബൈർ കുമ്മിൾ, കോയ സാഹിബ്, അഷ്റഫ് ചേലാമ്പ്ര, സൗദി മിനിസ്ട്രി ഉദ്യോഗസ്ഥൻ അബു ഫഹദ്, ഡോക്ടർ രീദാ തുടങ്ങിയവർ ഓർമ്മകൾ പുതുക്കി.
തുടർന്ന് മുഹമ്മദ് റാഫിയുടെ പേരിലുള്ള ഗാന സുൽത്താൻ പുരസ്കാരം റഹീം ഉപ്പളക്ക് നൽകി. തായിഫിലെ ജീവകാരുണ്യ പ്രവർത്തകനായ അജേഷിന്റെ കുടുംബത്തിനെ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തകരായ മറ്റു വ്യക്തികളെയും സ്നേഹാദരവ് നൽകി ആദരിച്ചു. തുടർന്ന് മുഹമ്മദ് റാഫിയുടെ മനോഹര ഗാനങ്ങൾ ആലപിച്ചു. റഹീം ഉപ്പള, കുഞ്ഞുമുഹമ്മദ്. വിക്രം എയർ ഇന്ത്യ, ഹിബ അബ്ദുൽസലാം, റിയാദ തുടങ്ങിയവര്‍ പങ്കെടുത്തു.