ബഹ്‌റൈൻ കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന 'പൊന്നോണം 2025' ഓണാഘോഷങ്ങൾക്ക് വർണ്ണശബളമായ തുടക്കമായി

New Update
7415be1f-760f-46a8-bff2-67711c471c1a

മനാമ: ഈ വർഷത്തെ  കൊല്ലം പ്രവാസി അസോസിയേഷൻ  ബഹറിന്റെ ഓണാഘോഷങ്ങൾ   സൽമാബാദ് ഏരിയയുടെ  ഓണാഘോഷത്തോടുകൂടി തുടക്കമായി.  

Advertisment

കെ പി എ പൊന്നോണം  2025  ആഘോഷങ്ങളുടെ  ഭാഗമായി പത്ത് ഏരിയകളിൽ ആയി സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളുടെ  ഉദ്ഘാടനവും  കെ പി എ സൽമാബാദ് ഏരിയ കമ്മറ്റിയുടെ ഓണാഘോഷവും ട്യൂബിലിയിൽ വർണ്ണ ശബളമായി സംഘടിപ്പിച്ചു.   

4ed875c5-0148-4257-8004-2f899e059d31

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ കെ പി എ  പൊന്നോണം 2025  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ മുഖ്യാതിഥിയായും ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ വിശിഷ്ടാതിഥിയായും പങ്കെടുത്തു.

കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങളുമായുള്ള ബന്ധങ്ങൾ കൂടുതൽ  ദൃഢമാക്കുവാനും ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ഉള്ള അവസരം  ഇങ്ങനെയുള്ള ആഘോഷ പരിപാടികൾ  സഹായിക്കുമെന്നും പങ്കെടുത്ത വിശിഷ്ടാത്ഥികൾ പറഞ്ഞു.

2338e8be-f3b1-41dd-800f-c7e794e4d6bc

സൽമാബാദ് ഏരിയ പ്രസിഡന്റ്  തുളസിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിന്  ഏരിയ സെക്രട്ടറി  അനൂപ് യു.എസ്. സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ്  പട്ടാഴി, 

ട്രഷറർ മനോജ് ജമാൽ, ഏരിയ കോർഡിനേറ്റർ ലിനീഷ് പി. ആചാരി, ഏരിയ ട്രഷറർ അബ്ദുൽ സലീം, ഏരിയ ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. 

c9c7e472-8b15-4568-95f8-6b4180a96e40

സൽമാബാദ് ഏരിയ വൈസ് പ്രസിഡന്റ്  സുബാഷ് കെ എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.കെ.പി.എ സെൻട്രൽ  കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ , വിനു ക്രിസ്ടി ,സന്തോഷ് കാവനാട്, സജീവ് ആയൂർ, നവാസ് കരുനാഗപ്പള്ളി,ജോസ്  മങ്ങാട് എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു .ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കുട്ടികളും, കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

Advertisment