/sathyam/media/media_files/2025/12/11/2e2769a9-a1a9-470b-afc0-58620cecdbbb-2025-12-11-18-32-24.jpg)
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ഐ.വൈ.സി.സി. ബഹ്റൈൻ, ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ കൺവെൻഷനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പും ഈ വരുന്ന വെള്ളിയാഴ്ച നടക്കും.
2025 ഡിസംബർ 12 ന്, രാത്രി 8:30 ന് ഇന്ത്യൻ ഡിലൈറ്റ്സിലെ ലീഡർ കെ. കരുണാകരൻ നഗറിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
​നിലവിലെ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ഭാവി പരിപാടികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയ നേതൃത്വത്തെ ജനാധിപത്യപരമായ രീതിയിൽ തിരഞ്ഞെടുക്കുന്നതിനാണ് കൺവെൻഷൻ വഴി തുറക്കുക.
​ഏരിയയിലെ സംഘടന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൺവെൻഷൻ നിർണായകമാവുമെന്ന് ഏരിയ ഭാരവാഹികൾ അറിയിച്ചു.
ഏരിയയിലെ മുഴുവൻ പ്രവർത്തകരും കൺവെൻഷനിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
​തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്നും, ഓരോ പ്രവർത്തകന്റെയും അഭിപ്രായങ്ങൾക്കും പ്രാതിനിധ്യത്തിനും മുൻഗണന നൽകുമെന്നും ഏരിയ പ്രസിഡന്റ് സജിൽ കുമാർ, ജനറൽ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ എന്നിവർ സംയുക്ത പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us