പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 33-ാമത് അറബ് ഉച്ചകോടി ബഹ്‌റൈനിൽ നടന്നു,  ​ഗാസയിൽ അടിയന്തിര വെടിനിർത്തൽ ഉണ്ടാകണമെന്നും ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഉച്ചകോടി

New Update

മനാമ: പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 33-ാമത് അറബ് ഉച്ചകോടി ബഹ്‌റൈനിൽ ചേർന്നു. ​ഗാസയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടാകണമെന്ന് അറബ് ഭരണാധികാരികൾ ആവശ്യപ്പെട്ടു. അറബ് മേഖലയും സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട ഉച്ചകോടിയിക്ക് ബഹ്‌റൈൻ രാജാവ് അധ്യക്ഷത വഹിച്ചു.

Advertisment

പാലസ്തീന് ഐക്യദാർഢ്യംpublive-image പ്രഖ്യാപിച്ചും ശാശ്വത സമാധാനത്തിനാഹ്വാനം ചെയ്തും ബഹ്‌റൈനിൽ 33-ാമത് അറബ് ഉച്ചകോടി നടന്നു. ​ഗാസയിൽ അടിയന്തിര വെടിനിർത്തൽ ഉണ്ടാകണമെന്നും ഇസ്രായേൽ അതിക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.publive-image

വിവിധ അറബ് രാജ്യങ്ങളിലെ ഭരണാധികാരികൾ ഉച്ചകോടിയിൽ പങ്കെടുത്തു. അറബ് മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്താനും പരമാധികാരം സംരക്ഷിക്കാനും ഊർജം പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഉച്ചകോടി. ഉച്ചകോടിയിൽ വികസനം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിരത, സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ചയായി. അടുത്ത ഉച്ചകോടി 2025ൽ ഇറാഖിൽ ചേരാനും തീരുമാനമായി

Advertisment