രക്തദാനം മഹാദാനം; ബഹ്റൈൻ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ രക്തദാന ക്യാമ്പ് മെയ് 24 ന് രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ

author-image
ബഷീര്‍ അമ്പലായി
Updated On
New Update
fed096dd-b5f1-4fc0-bf37-597aa7e00a0c (1).jpeg

ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സഹജീവികൾക്ക് കരുതൽ നൽകി നടത്തി വരുന്ന കാരുണ്യ  പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട  ഒരു പ്രവർത്തനമാണ്  രക്തദാന  ക്യാമ്പ്. 

Advertisment

രക്തദാനം മഹാദാനം എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന നാലാം വർഷവും സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് മെയ് 24 വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചക്ക് 12 മണിവരെ സൽമാനിയാ മെഡിക്കൽ കോംപ്ലെക്സിൽ വച്ചു നടത്തപ്പെടുന്നതാണ് . 

ഈ രക്തദാന ക്യാമ്പിലേക്ക്  രക്തം നൽകുവാൻ താല്പര്യം ഉള്ള സുമനസ്സുകൾ മുകളിൽ പറഞ്ഞ സമയത്തു സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ എത്തിച്ചേരേണ്ടതാണ്.

രക്തം ദാനം ചെയ്യുന്നതിലൂടെ ഒരു ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും എന്ന മഹത്തായ കാര്യം ഓർമിച്ചുകൊണ്ട് എല്ലാവരും ഈ പുണ്യപ്രവർത്തിയിൽ പങ്കാളികൾ ആകണം എന്നു അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .

റോബിൻ  -39497263
ബിജൊ   -33040920

Advertisment