Advertisment

എട്ടാമത് ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കം; വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ 100-ലധികം റെസ്റ്റോറന്റുകൾ പങ്കെടുക്കും

author-image
ബഷീര്‍ അമ്പലായി
Updated On
New Update
B

മനാമ: 17 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന് വ്യാഴാഴ്ച തുടക്കമാകും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് ദിയാർ മുഹറഖിലെ മറാസി ബഹ്റൈനിൽ മേള നടക്കുന്നത്. ഫെബ്രുവരി 24 വരെയാണ് മേള.

Advertisment

അന്താരാഷ്ട്ര തലത്തിൽ നിന്നും പ്രാദേശിക തലത്തിൽ നിന്നുമുള്ള 100-ലധികം റെസ്റ്റോറന്റുകൾ വൈവിധ്യമാർന്ന ഇനങ്ങളുമായി ഭക്ഷ്യമേളയിൽ പങ്കെടുക്കും.

17 ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലൈവ് ഷോകൾ ഉൾപ്പെടെ വിവിധ വിനോദ പരിപാടികൾ ഉണ്ടാകും.

18 വയസും അതിൽ കൂടുതലും പ്രായമുള്ള പാചക പ്രേമികൾക്കായി ഗ്രേറ്റ് ഐലൻഡ് ഷെഫ് 2024, 12 നും 17 നും ഇടയിൽ പ്രായമുള്ളവർക്കായി ലിറ്റിൽ ഷെഫ് 2024എന്നിങ്ങനെ രണ്ട് പാചക മത്സരങ്ങൾ സംഘടിപ്പിക്കും. 

Advertisment