New Update
/sathyam/media/media_files/img-20240511-wa0047.jpg)
മനാമ : ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ "ഹരിഗീതപുരം ബഹ്‌റൈന്റെ" ഈ വർഷത്തെ വിഷു, ഈസ്റ്റെർ, ഈദ് ആഘോഷങ്ങളും 2024-25 വർഷത്തെ ഭരണസമതിയുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു.
Advertisment
ബഹ്‌റൈൻ മീഡിയ സിറ്റി (ബി. എം. സി )യിൽ നടന്ന വർണ്ണാഭമായ പരിപാടികൾ ആടുജീവിതം സിനിമയിലെ യഥാർത്ഥ കഥാപാത്രവും ഹരിപ്പാട് സ്വദേശിയും ആയ നജീബ് ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് നിവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വിഷു സദ്യയും പരിപടിയോട് അനുബന്ധിച്ച് നടന്നു.
പ്രസിഡണ്ട് മധുസൂദനൻ നായർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി സനൽ കുമാർ സ്വാഗതവും വൈസ് പ്രസിഡണ്ട് പ്രമോദ് രാഘവൻ നന്ദിയും പറഞ്ഞു. ബഹ്‌റൈൻ മീഡിയസിറ്റി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരാത്ത് ആശംസപ്രസംഗം നടത്തി.