മനാമ: വടകര ലോകസഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിന്റെ വിജയത്തിൽ ബഹ്‌റൈനിലും വിജയാഘോഷം സംഘടിപ്പിച്ചു. ആർഎംപി പ്രവർത്തകരുടെ ബഹ്‌റൈനിലെ കൂട്ടായ്മ ആയ നൗക ബഹ്‌റൈൻ പ്രവർത്തകർ ആണ് മനാമ അൽ ഹമ്ര തിയേറ്ററിന് അടുത്ത് വച്ച് പായസം വിതരണം നടത്തികൊണ്ട് ആഘോഷം സംഘടിപ്പിച്ചത്.
സിപിഎമ്മിന്റെ ബോംബ് രാഷ്ട്രീയത്തിനെതിരെ ഉള്ള വടകരയിലെ ജനങ്ങളുടെ വിധിയെഴുത്താണ് വടകരയിലെ വിജയം എന്ന് നൗക ബഹ്‌റൈൻ അറിയിച്ചു.
നൗക ബഹ്‌റൈൻ പ്രസിഡന്റ് സബീഷിന്റെ നേതൃത്വത്തിൽ മഹേഷ് പുത്തോളി ബാബു വള്ളിയാട്, രാജേഷ് ഒഞ്ചിയം, സജിത്ത് വെള്ളികുളങ്ങര, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.