മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ 'ഈദ് നിലാവ് 2024' സംഘടിപ്പിച്ചു

New Update
V

മനാമ: മഹല്ല് അസോസിയേഷൻ ഓഫ് തൃശൂർ ബഹ്‌റൈൻ കൂട്ടായ്മ വിപുലമായി ഈദ് ആഘോഷം 'ഈദ് നിലാവ് 2024' എന്ന പേരിൽ സംഘടിപ്പിച്ചു. 

Advertisment

പരിപാടിയിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച ബഹ്‌റൈനിൽ പഠിച്ച കുട്ടികളെ ആദരിച്ചു. 

രണ്ടാം പെരുന്നാളിന് വൈകുന്നേരം 7 മണിക്ക് അദ്ലിയ കാൽട്ടൻ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയിലെ കുടുംബങ്ങൾ അടക്കം നിരവധിപേർ പങ്കെടുത്തു. വിവിധയിനം കലാപരിപാടികളും, വിനോദ പരിപാടികളും ഉണ്ടായിരുന്നു.

സെക്രട്ടറി അലി കേച്ചേരി സ്വാഗതം പറഞ്ഞ ഔദ്യോഗിക ചടങ്ങിൽ പ്രസിഡന്റ്‌ ഗഫൂർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. ബഹ്‌റൈനിലെ പ്രശസ്ത സമൂഹീക പ്രവർത്തകനും, സീനിയർ അംഗവുമായ റഫീഖ് അബ്ദുള്ള ഉത്ഘാടനം നിർവഹിച്ചു.

പ്രസ്തുത ചടങ്ങിൽ സംസ്കാര തൃശൂർ പ്രസിഡന്റ്‌ സുഗതൻ, നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവീനർ ആരിഫ് പോർക്കുളം നന്ദിയും പറഞ്ഞു.

പരിപാടികൾക്ക് ട്രഷറർ റഷീദ് ,ആക്ടിങ് പ്രസിഡണ്ട്‌ റിയാസ് പ്രോഗ്രാം ഡയറക്ടർ സാദിഖ് തളിക്കുളം, പ്രോഗ്രാം കോർഡിനേറ്റസ് ആയ ഷഹീൻ കേച്ചേരി , യുസുഫ് അലി, ഷെൻഹർ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ മാള, മുഹമ്മദ്‌ ഷെരീഫ്, അഷ്‌റഫ്‌ ഇരിഞ്ഞാലക്കുട, റഫീഖ് അബ്ബാസ്, അസീൽ,റാഫി കരുപടന്ന, മനാഫ് പരീദ് എന്നിവർ നേതൃത്വം നൽകി.

Advertisment