/sathyam/media/media_files/jdmXf8UEOmzQm8QMsJFO.jpg)
മനാമ: ബഹ്റൈനിൽ അനധികൃത പിരിവ് നടത്തുന്നവർക്ക് കടുത്തശിക്ഷ. അനുമതിയില്ലാതെ പണപ്പിരിവ് നടത്തിയതിന് കഴിഞ്ഞദിവസങ്ങളിൽ പ്രവാസികൾ പിടിക്കപ്പെട്ടിരുന്നു.
പലരെയും സഹായിക്കാൻ വേണ്ടിയും മറ്റു ആവശ്യങ്ങൾക്കുമായി ബെനിഫിറ്റിലൂടെയും അല്ലാതെയും ഉള്ള പിരിവുകൾ ബഹ്റൈൻ നിയമപ്രകാരം ശിക്ഷാർഹമാക്കി.ജയിൽ ശിക്ഷയും നാടുകടത്തലും ആണ് ഇതിൻ്റെ അവസാന കോടതി ശിക്ഷാവിധി.
ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെയുള്ള എല്ലാ അനധികൃത പിരിവുകളും എല്ലാതരത്തിലുമുള്ള സാമ്പത്തിക സ്വരൂപണവും വിതരണവും ബഹറിൻ നിയമപ്രകാരം കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.
കൃത്യമായ പഴുതടച്ച് അന്വേഷണത്തിന് ശേഷം മാത്രമേ ശിക്ഷാവിധി പുറപ്പെടുവിക്കുകയുള്ളൂ. ഇത്തരത്തിൽ പിടിക്കപ്പെട്ട് കോടതി വിധി കാത്ത് കഴിയുന്ന നിരവധി പ്രവാസികൾ ഇന്നും ബഹറിൻ നിയമപാലകരുടെ കസ്റ്റഡിയിലാണ്. ഒരു ആവശ്യം വന്നാൽ ഒരു ബെനിഫിറ്റ് നമ്പറും കൊടുത്തു ഫണ്ട് പണപ്പിരിവ് തുടങ്ങിയാലും നിയമപരമായി നേരിടേണ്ടി വന്നാൽ ശിക്ഷാർഹനാണ്. നിമപാലകരുടെ നിരീക്ഷണത്താൽ പിടിക്കപെട്ടാൽ മോചനത്തിനായി കടമ്പകൾ ഏറെയാണ്. പുറമെ നാടു കടത്തലൽ ശിക്ഷയും ഏൽക്കേണ്ടി വരുന്നതാണ്.