തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസേഴ്സ് ഫീ വർധനവിൽ പ്രതിഷേധിച്ച് ഐവൈസിസി ബഹ്‌റൈൻ

New Update
Iycc

മനാമ: അടിക്കടി ഉയരുന്ന വിമാന ടിക്കറ്റ് വർധന മൂലം കഷ്ട്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് വീണ്ടും ഇരുട്ടടിയായി എയർപോർട്ട് യൂസർഫീ വർധന വരുത്തിയ നടപടിയിൽ ഐ വൈ സി സി ബഹ്‌റൈൻ ശക്തമായി പ്രതിഷേധിച്ചു. 

Advertisment

കേരളത്തിൽ അദാനി ഏറ്റെടുത്ത തിരുവനന്തപുരം വിമാനത്താവളത്തിലാണ് യൂസർഫീ ഇരട്ടിയായി വർധിപ്പിച്ചത്. 

വിമാനത്താവളത്തിൽ ആദ്യമായി വന്നിറങ്ങുന്നവർക്കുൾപ്പെടെ യൂസർഫീ ബാധകമാക്കിയ നടപടികളടക്കം പുനപരിശോധിക്കാൻ അധികൃതർ തയ്യാറാവണമെന്നും, പ്രവാസികളുടെ മൃതദേഹത്തിന് വരെ തൂക്കം നോക്കി ടിക്കറ്റ് നിരക്ക് ഈടാക്കുന്ന നടപടികളിൽ മാറ്റമുണ്ടാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ഐ വൈ സി സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താകുറിപ്പിൽ ആവിശ്യപ്പെട്ടു.

Advertisment