New Update
/sathyam/media/media_files/o2E52Dga7NvGbD86DlOK.jpg)
മനാമ: തിരുവനന്തപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉപഭോക്തൃ ഫീസ് വർധനവിനെതിരെ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ ശക്തമായി പ്രതിഷേധിച്ചു.
Advertisment
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ നിന്നുമുള്ള പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളമാണ്. കുടുംബമായി നാട്ടിൽ പോകുന്ന പ്രവാസികളും തുച്ഛവേതനത്തിൽ ജോലി ചെയ്യുന്നവരുമാണ് ഈ വർദ്ധനവിൽ പ്രധാനമായും ബുദ്ധിമുട്ടുന്നത്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾക്കും ആവശ്യങ്ങൾക്കും മറ്റുമായി പ്രവർത്തിക്കുന്ന സംഘടനയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ഈ വിഷയത്തിൽ സർക്കാർ ഇടപടണമെന്ന് അഭ്യർത്ഥിച്ചു.