മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്, ജനകീയ നായകൻ " ഉമ്മൻചാണ്ടി " അനുസ്മരണ സംഗമം ജൂലൈ 19 ന്, ഉമ്മുൽ ഹസത്തിലെ കിംസ് ഹോസ്പിറ്റൽ കൺവൻഷൻ ഹാളിൽ വെച്ച് നടക്കും.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചുത്.
സംഗമത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.