New Update
/sathyam/media/media_files/img-20240712-wa0020.jpg)
മനാമ: വടകര സഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാലത്ത് മുതൽ ആരംഭിച്ച ക്യാമ്പിൽ സഹൃദയ വേദി അംഗങ്ങൾക്ക് പുറമെ നിരവധി പേർ പങ്കാളികളായി.
Advertisment
ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഘലയിൽ വടകര സഹൃദയ വേദി നടത്തിവരുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡൻ്റ് ആർ പവിത്രൻ, സെക്രട്ടറി എം.ശശിധരൻ, രക്ഷാധികാരി രാമത്ത് ഹരിദാസ്, എം.സി പവിത്രൻ, എം പി . വിനീഷ്, എം പി അഷറഫ് എം.എം ബാബു, വി.പി രഞ്ചിത്ത്, മുജീബ് റഹ്‌മാൻ, കെ. ശിവദാസ് ഷാജി വളയം, രാജേഷ്, സത്യൻ പേരാമ്പ്ര എന്നിവർ നേതൃത്വം നൽകി.