New Update
/sathyam/media/media_files/bgEux16b7sxcOtV2iIs0.jpg)
മനാമ: ബഹ്റൈനിൽ താഴ്ന്ന വരുമാക്കാരായ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ, വാട്ടർ ബോട്ടിലുകൾ, തൊപ്പികൾ, ബഹ്‌റൈൻ ബസ് ഗോ കാർഡുകൾ എന്നിവ വിതരണം ചെയ്യുന്നതിനായി ലൈറ്റ്‌സ് ഓഫ് കൈന്റ്നസ് 'ബീറ്റ് ദി ഹീറ്റ് 2024' ആരംഭിച്ചു.
Advertisment
ഖമീസ് ഏരിയയിൽ ആരംഭിച്ച ബീറ്റ് ദി ഹീറ്റ്-2024 പരിപാടി ബഹ്‌റൈൻ പാർലമെന്റ് അംഗവും (സതേൺ ഗവർണറേറ്റ്) വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി വൈസ് ചെയർപേഴ്സണുമായ ഡോ മറിയം അൽ ദീൻ ഉദ്ഘാടനം ചെയ്തു. വിശിഷ്‌ട അതിഥിയായി നാദിയ അൽ മൂസാവി പങ്കെടുത്തു.
ലൈറ്റ്‌സ് ഓഫ് കൈന്റ്നസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, രമണൻ, സായൂജ്, ആയിഷ നിഹാര, ആമിന സുലൈഹ എന്നിവർ നേതൃത്വം നൽകി.