/sathyam/media/media_files/ptEOMvPSaO7nKmoJaD0z.jpeg)
ബഹറിൻ: പ്രവാസികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവരെ ചേർത്തുപിടിച്ച് അവരുടെ പ്രശ്നനങ്ങൾക്ക് പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച പ്രവാസി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഉദ്ഘാടന സമ്മേളനം 2024 ജനുവരി 5,6 തിയ്യതികളിൽ ബഹ്റൈനിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്നു.
പ്രവാസി വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്ഥാപകനും അഡ്വൈസറി ചെയർമാനുമായ ഡോ. രാജ്മോഹൻ പിള്ളൈ, പ്രസിഡന്റ് ജോ. ജേക്കബ് ഈപ്പൻ, വൈസ് പ്രസിഡന്റ്, ഗ്ലോബൽ സെക്രട്ടറി, ഗ്ലോബൽ ട്രെഷറർ, സത്യജിത്ത് നായർ, ബഹ്റൈൻ ഇവന്റ് ചെയർപേഴ്സൺ ലിസി കെ വർഗീസ്, ജോയിന്റ് സെക്രട്ടറി , ബഹറൈൻ കോഡിനേറ്റർ എന്നിവർ ഭാരവാഹികളായ ചടങ്ങിൽ ലോകമെമ്പാടുമുള്ള പ്രമുഖ വ്യവസായികളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
ഇന്ത്യൻ എമ്പസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായി.1000 കോടിയിലേറെ മൂല്യം വരുന്ന വിവിധ വ്യവസായ സംരംഭങ്ങൾ നടപ്പിലാക്കുന്നതിനെ പറ്റിയുൾപ്പെടെ പ്രവാസികൾക്ക് പ്രയോജനപ്രഥമായ നിരവധി കാര്യങ്ങൾ ചർച്ച ചെയ്തു. ബഹറിനിലെ പ്രമുഖ ടിക് ടോക്ക് കൂട്ടായ്‌മയായ ബിബിഎച്ച് കമ്പനിയുടെ പ്രവാസി പ്രശ്നങ്ങളെ ആസ്‌പദമാക്കിയുള്ള ഹ്രസ്വചിത്രങ്ങൾ മീറ്റിംഗിൽ പ്രദർശിപ്പിച്ചു.
സംഘടനയുടെ അടുത്ത മീറ്റിങ് ചെയർമാൻ ബിജു കോശിയുടെ ആഭിമുഖ്യത്തിൽ യുകെയിൽ യിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.