/sathyam/media/media_files/QUi6ATaa1mUWNYekvmuE.jpg)
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 2024 - 2025ലെ ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ കൺവെൻഷൻ ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " മിൽക്കെ ചലോ " എന്ന പേരിൽ, ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 10 വൈകിട്ട് 7.30 ന് സംഘടിപ്പിക്കും.
പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും പരിപാടിയിൽ നടക്കുന്നതാണ്. കൺവെൻഷനിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കും.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള ഹിദ്ദ് - അറാദ് ഏരിയകളിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്- റോബിൻ കോശി , സെക്രട്ടറി - നിധിൻ ചെറിയാൻ , ട്രെഷറർ - ശനീഷ് സദാനന്ദൻ, എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ : 33389356, 36161333, 36282395