ബഹ്റൈനിൽ ആദ്യമായി മിമിക്രി & മോണോ ആക്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നു

New Update
H

മനാമ: ബഹ്റൈൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി ജനപ്രിയ കലകളായ മിമിക്രി, മോണോ ആക്ട് മത്സരങ്ങൾ സെപ്റ്റംബർ ഏഴിന് സംഘടിപ്പിക്കുന്നു.

Advertisment

പ്രശസ്ത സിനിമ സീരിയൽ താരം സൗമ്യ ഭാഗ്യൻ പിള്ള, നസീബ് കലാഭവൻ എന്നിവർ മുഖ്യ അതിഥികളായും, വിധി കർത്താക്കളായും എത്തുന്ന മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നത് ആകർഷണീയ മായ സമ്മാനങ്ങൾ ആണെന്ന് സംഘാടകർ അറിയിച്ചു.

G

ഇതിനോടകം നിരവധി കലാകാരന്മാർ രജിസ്റ്റർ ചെയ്തതായും കൂടുതൽ കലാ കാരന്മാരെയും കലാ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നതായും പ്രോഗ്രാം കൺവീനർ അജി പി ജോയ് പറഞ്ഞു.

ബഹ്റൈൻ മീഡിയ സിറ്റി തുടക്കം കുറിച്ച വയനാട്ടിലെ ദുരന്ത ബാധിതർക്ക് വീട് നൽകുന്ന പദ്ധതിയുടെ ഭാഗമാകുവാനും ഈ പ്രോഗ്രാമിലൂടെ സാധിക്കട്ടെ എന്ന് ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം ചെയർമാൻ ഇ വി രാജീവൻ, ജനറൽ കൺവീനർ രാജേഷ് പെരുംങ്കുഴി, ജോ. കൺവീനർ റിജോയ് മാത്യു എന്നിവർക്കൊപ്പം കൺവീനർമാരായ അജി പി ജോയ്, മഹേഷ് മോഹൻ, മോൻസി ബാബു എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് Mob -39156283, 38905228, 38761716.

Advertisment