/sathyam/media/media_files/4NJpTFzO0P2yrZL1qjZi.jpg)
മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് ഭാരതത്തിന്റെ 78 -മത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
സാൽഹിയ കാനു ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രൊവിൻസ് പ്രസിഡണ്ട് എബ്രഹാം സാമുവൽ ദേശീയപതാക ഉയർത്തി. ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ഡബ്ല്യൂ എം സി ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ സി എ പ്രസിഡണ്ടുമായ ജെയിംസ് ജോൺ, ഗ്ലോബൽ അസോസിയേറ്റ് ട്രഷറാർ ബാബു തങ്ങളത്തിൽ, പ്രൊവിൻസ് ട്രഷറാർ ഹരീഷ് നായർ, മുൻ കേരളീയ സമാജം പ്രസിഡണ്ട് ആർ പവിത്രൻ, അബ്ദുൾ മജീദ് തണൽ, ഫൈസൽ പട്ടാണ്ടി തണൽ, ജി എസ് എസ് ആക്ടിങ് പ്രസിഡന്റ് സതീഷ് കുമാർ, ജനറൽ സെക്രട്ടറി ബിനുരാജ്, ഇ. വി രാജീവൻ, കുടുംബ സൗഹൃദവേദി പേട്രൺ അജിത് കുമാർ, അനീഷ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഡബ്ല്യൂ എം സി വൈസ് ചെയർ പേഴ്സൺ ഡോ. സുരഭില പാട്ടിൽ, വൈസ് പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് ജോൺ, ബിനോ വർഗീസ്, സിജു വി ആർ, ഗോകുൽ കൃഷ്ണൻ , വിമൻസ് ഫോറം കമ്മിറ്റി അംഗങ്ങളായ രമ സന്തോഷ്, രമ സന്തോഷ്മ, മെസ്സി പ്രിൻസ്, ചേബ്ര സ്നേഹ, പ്രസന്ന രഘു എന്നിവർ നേതൃത്വം നൽകി.