കൊല്ലം പ്രവാസി അസ്സോസിയേഷൻ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

New Update

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 78 മതു സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു മനാമ സെൻട്രൽ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രവാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായി.

Advertisment

publive-image

250 ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തി ക്യാമ്പ് കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മാധവൻ കല്ലത്ത് മുഖ്യാതിയായി പങ്കെടുത്തു. ഡോ. നൗഫൽ നാസറുദ്ദീൻ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ക്ളാസ് എടുത്തു.

publive-image

ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ജോ. സെക്രട്ടറി സന്തോഷ് കുമാർ നന്ദിയും അറിയിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, നിയുക്ത സിസി അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, കോയിവിള മുഹമ്മദ്, അനിൽകുമാർ, അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് നൗഫൽ സലാഹുദ്ദീൻ എന്നിവർ ആശംസകൾ അറിയിച്ചു.

സൽമാനിയ ഏരിയ ഭാരവാഹികളായ റ്റിറ്റോ ജോൺസൺ, അജിത് അപ്പുക്കുട്ടൻ, സിസി അംഗങ്ങളായ ബിജു ആർ പിള്ള, റെജിമോൻ ബേബിക്കുട്ടി, രഞ്ജിത് ആർ പിള്ള എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

Advertisment