/sathyam/media/media_files/m58SDNSs0D9lckGNyGfR.jpg)
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 2024 - 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള രണ്ടാമത്തെ ഏരിയ കൺവെൻഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " യങ് ഇന്ത്യ " എന്ന പേരിൽ, മനാമയിലുള്ള കുക്ക് മീൽ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 22 വ്യാഴാഴ്ച്ച വൈകിട്ട് 7.30 ന് സംഘടിപ്പിക്കും.
പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണവും പരിപാടിയിൽ നടക്കുന്നതാണ്. കൺവെൻഷനിൽ ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്.
പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള മനാമ ഏരിയകളിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്- റാസിബ് വേളം, സെക്രട്ടറി - ഷിജിൽ പെരുമച്ചേരി, ട്രെഷറർ - ഹാരിസ് മാവൂർ , എന്നിവർ അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പർ : 35053765, 38273792, 33512524