ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ - ഓൺലൈൻ പ്രസംഗ മത്സരം, വിജയികളെ പ്രഖ്യാപിച്ചു

New Update
G

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികാത്തോടനുബന്ധിച്ച്, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു.

Advertisment

"ഇന്ത്യൻ സ്വാതന്ത്ര്യ സമരം " എന്ന വിഷയത്തിൽ 3 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരുന്നത്. 18 വയസിനു മുകളിൽ ഉള്ളവർ സീനിയർ ആയും, 10 - 18 വരെയുള്ളവർ ജൂനിയർ ആയും,10 വയസിനു താഴെ ഉള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്ക് നിരവധി പേർ പങ്കാളികൾ ആയി ഉണ്ടായിരുന്നതായി ഭാരവാഹികൾ അറിയിച്ചു.

മത്സര വിജയികൾ:

സബ് ജൂനിയർ : എവലിൻ മോൻസി ജേക്കബ് (ഫസ്റ്റ്), അസ്വ്വ മറിയം വി (സെക്കന്റ്‌), ഹൈറ അനസ്, ഇഷാൽ ഫാത്തിമ ഷംസു പി.പി (തേർഡ്)

ജൂനിയർ: ആര്യനന്ദ ഷിബുമോൻ (ഫസ്റ്റ്), ദിയ നിസാം (സെക്കന്റ്‌), ജനോഷ് ജോഗി ജോൺ (തേർഡ്)

സീനിയർ : സൈനുദ്ധീൻ കുഞ്ഞു നിസാം (ഫസ്റ്റ്), റജീന ഇസ്മായിൽ (സെക്കന്റ്‌), ഷീന നൗഫൽ (തേർഡ് ), ഷഫീഖ് അലി കെ.ടി (തേർഡ്). വിജയികളെയും, പരിപാടി സംഘടിപ്പിച്ച ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റിയേയും ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

വിജയികൾക്കുള്ള ഉപഹാരങ്ങൾ അടുത്ത ഐ.വൈ.സി.സി പൊതുപരിപാടിയിൽ നൽകുമെന്നും, വിജയികൾക്ക് അഭിനന്ദനങ്ങൾ നേരുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി അബ്ദുൽ നൂർ, ട്രെഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.

Advertisment