മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹമദ് ടൗൺ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2024 സെപ്റ്റംബർ 6 ന് രാവിലെ 8.00 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്. സംഘടന നടത്തുന്ന 44-ാമത് മെഡിക്കല്‍ ക്യാമ്പാണിത്.
ക്യാമ്പിൽ പങ്കെടുക്കുന്ന ആളുകൾക്ക് ഡോക്ടറുടെ സേവനവും പത്തോളം വിവിധ ടെസ്റ്റുകളും തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്. ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവാസികളുടെ ആരോഗ്യം മുൻനിർത്തിയാണ് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
മെഡിക്കൽ ക്യാമ്പിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, റെജിസ്ട്രേഷനു വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി, സെക്രട്ടറി ഹരിശങ്കർ പി.എൻ, ട്രഷറർ ശരത് കണ്ണൂർ എന്നിവർ അറിയിച്ചു.
വിജയൻ ടി.പി : 35682622
ഹരിശങ്കർ പി.എൻ : 35930418
ശരത് കണ്ണൂർ : 37149491