പ്രവാസി സ്ത്രീകൾക്ക് സ്വകാര്യ ആശുപത്രികളിൽ പ്രസവം നിർബന്ധമാക്കി; പുതിയ നയം പുറത്തിറക്കി ബഹ്റൈൻ

New Update
H

മനാമ: ബഹ്‌റൈനികളല്ലാത്ത എല്ലാ സ്ത്രീകളെയും പ്രസവത്തിനായി സ്വകാര്യ ആശുപത്രികളിലേക്ക് റഫർ ചെയ്യണമെന്ന നയം നിർബന്ധമാക്കി ബഹ്‌റൈൻ. ഗവൺമെൻ്റ് ആശുപത്രി ജീവനക്കാർക്ക് നൽകിയ സർക്കുലറിൽ ബഹ്‌റൈനികളല്ലാത്തവർ ശിശുജനനത്തിന് നൽകുന്ന പ്രാഥമിക ആരോഗ്യ പരിചരണത്തിനായി സ്വകാര്യ ആശുപത്രികളിൽ പോകണമെന്ന് രൂപരേഖയിൽ പറയുന്നു.

Advertisment

 ഈ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നയം രോഗികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിടുന്നതായി മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. സർക്കാറിൻ്റെ പുതിയ നിർദേശത്തെ തുടർന്ന് ബഹ്‌റൈനിലെ സ്വകാര്യ ആശുപത്രികൾ പ്രസവ രോഗികളുടെ തിരക്ക് വർദ്ധിക്കും.

സൽമാനിയ മെഡിക്കൽ കോംപ്ലക്സസിൽ നേരത്തെ ബുക്ക് ചെയ്തവർ ഒരിക്കൽ കൂടി തങ്ങളുടെ നിലവിലുള്ള സ്റ്റാറ്റസ് അവരുമായി പരിശോധിച്ച് ബദൽ സംവിധാനം കണ്ടെത്തുന്നതും നന്നായിരിക്കും.

സ്വകാര്യ ആശുപത്രികൾ സാധാരണ പ്രസവത്തിന് BD 350+, അല്ലെങ്കിൽ സിസേറിയൻ വിഭാഗത്തിന് BD 700+ ഈടാക്കുന്ന തരത്തിലാണ് ഹോസ്പിറ്റൽ ഫീസ് അധികൃതർ നിശ്ചയിച്ചിരിക്കുന്നത്, എന്നാൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സാധാരണ പ്രസവത്തിന് 100/150 BD ആയിരുന്നു ഈടാക്കിയിരുന്നത്.

യഥാർത്ഥ ചിലവ് ഇതിനേക്കാൾ വളരെ കൂടുതലാണ്. 2020-ൽ പൊതു ആശുപത്രികളിൽ 13292 പ്രസവങ്ങൾ നടന്നപ്പോൾ സ്വകാര്യ സൗകര്യങ്ങളിൽ വെറും 4000 പ്രസവമാണ് നടന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വിഭാഗത്തിലുള്ള വിദേശ വനിതകൾക്ക് ഗവൺമെൻറ് സേവനം ലഭിക്കുവാനുള്ള നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൻറെ വിശദമായ വിവരങ്ങൾ ഹെൽത്ത് സെൻററുകളിൽ നിന്നോ പ്രൈവറ്റ് ക്ലിനിക്കുകളിൽ നിന്നോ ലഭിക്കും.

ഗവൺമെന്റിന്റെ പുതിയ നയം മൂലം പ്രസവാവധിക്ക് നാട്ടിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് ഫ്ലൈറ്റിൽ യാത്ര ചെയ്യാനുള്ള സമയപരിധി 28 ആഴ്ചകൾക്കുള്ളിൽ ആയിരിക്കണം. ഡോക്ടറുടെ അനുമതി പത്രികയോടുകൂടി 32 ആഴ്ച വരെയും യാത്ര ചെയ്യാം.

Advertisment