ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/jAivpFDigCY04yHKZ6yR.jpg)
ബഹ്‌റൈൻ: ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ളവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ "ഓണാരവം 2024" സെപ്റ്റംബർ 27, വെള്ളിയാഴ്‌ച ബാബാ സിറ്റി, സനദിൽ വെച്ചു നടക്കും.
Advertisment
രാവിലെ ഒൻപതു മണി മുതൽ തുടങ്ങുന്ന പരിപാടികളിൽ ഓണവുമായി ബന്ധപ്പെട്ട പരമ്പരാഗത ഓണക്കളികളും, ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന മറ്റു നിരവധി കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വ്യത്യസ്ത വിഭവങ്ങളോടെ സ്വാദിഷ്ടമായ ഓണ സദ്യയും ഒരുക്കുന്നുണ്ട്.
സുനു കുരുവിള (പ്രോഗ്രാം കൺവീനർ), ശ്യാം എസ് പിള്ള, വിഷ്ണു പി സോമൻ എന്നിവരാണ് ഓണാരവം 2024 ന്റെ ചുമതല നിർവഹിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 39571778 ൽ ബന്ധപ്പെടാവുന്നതാണ്.