ബഹ്റൈൻ ഐസിഎഫിൻ്റെ 45ാം വാർഷികം സെപ്റ്റംബർ 22ന്; ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം അബൂബക്കർ മുസ്ലിയാർ മുഖ്യാതിഥിയാകും

New Update
H

മനാമ: പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക ജീവകാരുണ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ഐ സി എഫ് ബഹ്‌റൈൻ പ്രവർത്തന വീഥിയിൽ 45 വർഷം പിന്നിടുകയാണ്.

Advertisment

സംഘടനയുടെ 45 ആം വാർഷിക ഉദ്ഘാടനവും ഇന്റർനാഷണൽ മീലാദ് കോൺഫറൻസും 2024 സെപ്റ്റംബർ 22 നു ഞായറാഴ്ച രാത്രി 8 മണിക്ക് സൽമാബാദ് ഗൾഫ് എയർ ക്ലബ്ബിൽ സംഘടിപ്പിക്കും.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പരിപാടിയിൽ മുഖ്യാതിഥിയായി എത്തും.

H

പ്രസ്തുത പരിപാടിയിലേക്ക് ഐ.സി.എഫ് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഐ സി എഫ് ബഹ്റൈൻ പ്രസിഡൻ്റ് കെ സി സൈനുദ്ധീൻ സഖാഫി, ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം എന്നിവർ ബഹ്റൈൻ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു.

Advertisment