/sathyam/media/media_files/nUk3kubjyOcrqyUq6KIg.jpg)
മനാമ: യുണൈറ്റഡ് നഴ്സസ് ഇന്ത്യ ബഹ്റൈൻ അൽഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രസിഡൻ്റ് വിശാൽ മുല്ലശ്ശേരിൽ അധ്യക്ഷനായി, പ്രവ്രാസി ലീഗൽ സെൽ കൺട്രി ഹെഡും ഹ്യുമാനിറ്റേറിയൻ എയ്ഡുമായ സുധീർ തിരുനിലത്ത് മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.
ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 200 ൽ പരം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് വൻ വിജയമാക്കാൻ സഹായിച്ച അൽഹിലാൽ ഹോസ്പിറ്റലിനോടുള്ള യൂണിബിന്റെ നന്ദി സൂചകമായി ഉപഹാരം കൈമാറി.
തുടർന്ന് യൂണിബിന്റെ വെൽവിഷറായ ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകനും ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകനുമായ സയിദ് ഹനീഫിന് ന് ഖത്തറിൽ നിന്നും കിട്ടിയ സോഷ്യൽ ആൻഡ് വെൽഫെയർ ആക്ടിവിറ്റി സ്പെഷ്യൽ അവാർഡിനുള്ള ആദരസൂചകമായി സ്പെഷ്യൽ മൊമെന്റോ നൽകി.
പ്രോഗ്രാം കോ ഓർഡിനേറ്റർ രമ്യ ഗിരീഷ്, ജോയിന്റ് ട്രെഷറർ ജയപ്രഭ വൈസ് പ്രസിഡൻ്റ് അനു ഷജിത്ത്, ജോയിന്റ് സെക്രട്ടറി അർച്ചന മനോജ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ലൗലി മാത്യു , ഷേർലിതോമസ് ,അപർണ ചന്ദ്രൻ, വിഞ്ചു ജോബിൻ , ഷെറിൻ മാത്യു , ജെയ്‌സി ജയചന്ദ്രൻ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.