ബഹ്‌റൈനിൽ ഓണാഘോഷ പരിപാടികൾ, സമാജത്തിൽ വൻ ജനത്തിരക്ക്

New Update
G

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ തുടരുന്ന ഓണാഘോഷ പരിപാടിയിൽ വെള്ളിയാഴ്ച അഭൂതപൂർവ്വമായ ജനത്തിരക്ക്‌ തിരക്ക്.

Advertisment

വെള്ളിയാഴ്ച നടന്ന പൊതുയോഗത്തിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് ജേക്കബ് മുഖ്യാതിഥിയായിരുന്നു. അന്തരിച്ച മലയാള സിനിമാ താരം കവിയൂർ പൊന്നമ്മക്കു ആദാരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്‌ണപിള്ള അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ സ്വാഗതം ആശംസിച്ചു.

മലയാള ഭാഷയിൽ പ്രാവീണ്യം കുറവാണെങ്കിലും മലയാളത്തിൽ സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച അംബാസ്സഡർ കയ്യടി നേടി. ചടങ്ങിൽ വച്ച് ബി.കെ.എസ്സ് കഥാ കുലപതി പുരസ്കാരം മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ ടി. പദ്മനാഭന് സമ്മാനിച്ചു.

മറുപടി പ്രസംഗം നടത്തിയ ടി. പദ്മനാഭൻ ബഹ്റൈൻ കേരളീയത്തിൽ തുടർച്ചയായ തന്റെ സന്ദർശനങ്ങളെയും ഹൃദയസ്പർശിയായ അനുഭവങ്ങളെയും കുറിച്ച് വാചാലനായി. ലോകത്തിലെ ഏറ്റവും പഴക്കമുമുള്ളതു മുതൽ ഒരുപാട് മലയാളി സംഘടനകളുടെ ആഥിത്യം സ്വീകരിച്ചിട്ടുള്ള തനിക്ക് ബഹ്‌റൈൻ കേരളീയ സമാജവും എന്നും ഒരത്ഭുതം തന്നെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ബഹ്‌റൈനിലെ കേരളീയ സമാജം പ്രവർത്തനങ്ങൾ മാതൃകയാക്കപ്പെടേണ്ടതാണെന്നും പി. വി. രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലെ മികച്ച പ്രവർത്തന പൈതൃകം തുടർന്നുകൊണ്ടുപോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നിന്നുള്ള ബന്ധങ്ങളുടെ ഊഷ്മളത തന്നെ ഒരു കഥ തന്നെ എഴുതാൻ നിർബന്ധിതനാക്കിയതും അദ്ദേഹം ഓർത്തെടുത്തു.

വെള്ളിയാഴ്ച്ചയാണ് രാവിലെ നടന്ന പൂക്കള മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് വിതരണം ചെയ്യപ്പെട്ടു. ചടങ്ങിൽ ശ്രാവണം 2024 കൺവീനർ വർഗ്ഗീസ് ജോർജ് നന്ദി പറഞ്ഞു. 

തുടർന്ന് തെന്നിന്ത്യയുടെ വാനമ്പാടി കെ. എസ്സ്. ചിത്രയുടെ നേതൃത്വത്തിൽ നടന്ന ഭാവഗീതങ്ങൾ എന്ന സംഗീത നിശയിൽ മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നീ പ്രശസ്ത ഗായകർ പങ്കെടുത്തു. രവീന്ദ്രൻ മാസ്റ്ററിന്റെയും ജോൺസൻ മാസ്റ്ററിന്റെയും ഗാനങ്ങൾ മാത്രം കോർത്തിണക്കി കൊണ്ട് അവതരിപ്പിച്ച പരിപാടി കാണാൻ ഏറെ വൈകിയും ജനങ്ങൾ ക്ഷമയോടെ കാതോർത്തിരുന്നു.

സമാജം ഡി. ജെ. ഹാളിലും സമാജം അങ്കണത്തിലും അനുഭവപ്പെട്ട അഭൂതപൂർവ്വമായ ജനത്തിരക്ക് ശ്രാവണം 2024 ഓണാഘോഷങ്ങളിലെ ജനപങ്കാളിത്തത്തിനെ അടയാളപ്പെടുത്തുന്നതായിരുന്നു.

Advertisment