New Update
/sathyam/media/media_files/fqSiiqTE7ATvB8qCbN8W.jpg)
മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കാന്തപുരം ഏ.പി അബൂബക്കർ മുസ്ലിയാരെ ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിനിധികൾ സന്ദർശിച്ചു.
Advertisment
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളത്തിലും, രാജ്യത്തിനകത്തും, ഇന്ത്യക്ക് പുറത്തും നടക്കുന്ന വിദ്യാഭ്യാസ, ആതുര സേവന പ്രവർത്തനങ്ങൾ എന്നും വളരെയേറെ മൂല്യവത്തായ പ്രവർത്തനമാണെന്ന് ഐ.വൈ.സി.സി പ്രധിനിധികൾ സന്ദർശന വേളയിൽ അഭിപ്രായപ്പെട്ടു.
ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, മെമ്പർഷിപ് കൺവീനർ സ്റ്റെഫി സാബു, സൽമാനിയ ഏരിയ പ്രസിഡന്റ് അനൂപ് തങ്കച്ചൻ, ഗുദൈബിയ - ഹൂറ ജോയിന്റ് സെക്രട്ടറി സിദ്ധീഖ് എന്നിവർ സന്നിഹിതരായിരുന്നു.