ബഹ്‌റൈനിൽ 'പാൻ പൊന്നോണം 2024' ഒക്ടോബർ നാലിന്

New Update
H

മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച 11 മണിക്ക് ബഹറിൻ മീഡിയ സിറ്റി ഹാളിൽ വച്ച് 'പൊന്നോണം 2024' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കും.   

Advertisment

ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി മുതിർന്ന അംഗം പോളി പറമ്പി -യുടെ നേതൃത്വത്തിൽ ഷിബു ജനറൽ കൺവീനറായി വിപുലമായ ഓണാഘോഷ കമ്മിറ്റി രൂപീകരിക്കുകയും പോസ്റ്റർ പ്രകാശനം നടത്തുകയും ചെയ്തു. 

അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരിക്കും എന്ന് വൈസ് പ്രസിഡണ്ട് റൈസൺ വർഗീസ്, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.

Advertisment