/sathyam/media/media_files/mNZEoDICuqA9vJ9LfsEX.jpg)
ബഹ്‌റൈൻ: പ്രവാസി മലയാളി ഫൗണ്ടെഷൻ സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. മലാസിലെ മജിദ് വിശ്രമകേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് സൗദി പൗരനും മുൻ സൗദി കസ്റ്റംസ് ഓഫിസറുമായ അബു ഇബ്രാഹിം കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
ഷിബു ഉസ്മാൻ ആമുഖ പ്രസംഗം നടത്തി.യാസിർ അലി അദ്യക്ഷത വഹിച്ചു.സുരേഷ് ശങ്കർ, മുജിബ് കായംകുളം, ബഷീർ സപ്റ്റിക്കോ, ബിനു കെ തോമസ്,രാധൻ പാലത്ത്, കെ ജെ റഷീദ്,ജോൺസൺ,റഫീഖ് വെട്ടിയാർ,അസ്‌ലം പാലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബഷീർ സാപ്റ്റിക്കോ,ഖാൻ പത്തനംതിട്ട, പ്രഡിൻ അലക്സ്, തൊമ്മിച്ചൻ സ്രമ്പിക്കൽ, നാസർ പൂവാർ, കുമാർ തൃശൂർ, ബിനോയ്, റഷീദ് കായംകുളം,ടോം ബിനു, കെ ബി ഷാജി, ശ്യാം, നസീർ തൈക്കണ്ടി, റൗഫ്, ആച്ചി നാസർ,കെ ബി ഷാജി കൊച്ചിൻ എന്നിവർ നേതൃത്വം നൽകി.
വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം നടന്ന കലാപരിപാടികൾ അൽത്താഫ്, മുത്തലിബ്, സുരേഷ് ശങ്കർ, വേണുഗോപാൽ,ജിബിൻ സമദ്, ഫിദ ഫാത്തിമ, അനാമിക സുരേഷ്,ഫാത്തിമ നിസാം എന്നിവർ ഗാനങ്ങൾ ആലപിച്ചു.
റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും നിസാം കായംകുളം നന്ദിയും പറഞ്ഞു.