മനാമ: ബഹ്‌റൈൻ കേരളീയ സമാജം എന്റർടെയിൻമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷം തോറും നടത്തിവരാറുള്ള യുവത്വത്തെ ആഘോഷിക്കുന്ന ഡാൻസ്പ-മ്യൂസിക് പരിപാടി, ധൂംധലാക്കയുടെ 2024 പതിപ്പ് ധൂംധലാക്ക സീസൺ 6 ഡിസംബർ 17 ന് നടക്കും.
സമാജം ഡി. ജെ. ഹാളിൽ ഓണാഘോഷ പരിപാടികൾക്കിടെ എം. വിൻസെന്റ് എം.എൽ.എ ധൂംധലാക്ക സീസൺ 6 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരുന്നു.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ധൂംധലാക്ക കൺവീനർ ദേവൻ പാലോട്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ, ധൂംധലാക്ക കമ്മറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
മുൻ വർഷങ്ങളിൽ വൻപിച്ച ജനപ്രീതി നേടിയ പരിപാടി ഈ വർഷം ബഹ്‌റൈൻ ദേശീയദിനത്തോടനുബന്ധിച്ചു ഡിസംബർ 17 നാണു നടക്കുക. രണ്ടര മണിക്കൂർ ദൈർഘ്യത്തിൽ നോൺസ്റ്റോപ് ആയി ഒരുക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നും ബഹ്റൈനിൽ നിന്നുമുള്ള അനുഗ്രഹീത ഡാൻസ്-മ്യൂസിക് കലാകാരന്മാരുടെ വിവിധ ട്രൂപ്പുകൾ പങ്കെടുക്കും.