New Update
/sathyam/media/media_files/tDGMgnXFoELqRAUnTeiX.jpg)
മനാമ: ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി കെ എസ് എഫ്) മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം 2024 സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തു ചേരലായി.
Advertisment
ആഘോഷ പരിപാടികൾ ബി കെ എസ് എഫ് സീനിയർ അംഗവും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ജോൺ പനക്കൽ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബിനികളും ചേർന്ന് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും വിവിധ കലാ കായിക പരിപാടികളും ഏവരുടെയും പ്രശംസ നേടി.
200 ഓളം വരുന്ന സാമൂഹ്യപ്രവർത്തകർ അടക്കം 750ൽ അധികം പേർ പങ്കെടുത്ത പരിപാടി വൻ വിജയമാക്കിയവർക്ക് ബി കെ എസ് എഫ് കമ്മ്യൂണിറ്റി ഹെല്പ് ലൈൻ നന്ദി അറിയിച്ചു.