മനാമ: ബഹ്റൈൻ ക്യാപിറ്റൽ സെൻട്രൽ മാർക്കറ്റിലെ മലയാളികളുടെ സാമൂഹ്യ ജീവകാരുണ്യ സേവന സംഘടയായ എം.സി.എം.എ 'സ്നേഹ നിലാവ് 2024' എന്ന പേരിൽ കെഎംസിസി ഹാളിൽ വച്ച് ഓണാഘോഷം പരിപാടികൾ സംഘടിപ്പിച്ചു.
മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം 'സ്നേഹനിലാവ് 2024' മനാമ കെഎംസിസി ഹാളിൽ വിവിധ പരിപാടികളോടെ നടന്നു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികൾ ആഘോഷത്തിന്റെ മാറ്റ് കൂട്ടി.
ജനപങ്കാളിത്തം കൊണ്ട് വർണ്ണാഭമായ പരിപാടിയിൽ എം.സി.എ.എയുടെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ ആദരിച്ചു.
/sathyam/media/media_files/img-20241008-wa0000.jpg)
ഇതിനോടകം ഒട്ടനവധി ജീവ കാരുണ്യ പദ്ധതികൾ ചെയ്തു കൊണ്ട് മുന്നോട്ട് പോകുന്ന എം.സി.എം.എ നിർധനരായ മെമ്പർമാരെ ചേർത്തുപിടിക്കുന്നതിനു വേണ്ടി അർഹരെ കണ്ടെത്തി അവർക്ക് പ്രതിമസ പെൻഷൻ നൽകുന്ന പദ്ധതിയുടെ പ്രഖ്യാപനം ചാരിറ്റി കൺവീനർ അബ്ദുൽ നാസർ നിർവഹിച്ചു.
ജനറൽ സെക്രട്ടറി അഷ്‌കർ പൂഴിത്തല ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അസീസ് പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. പ്രോഗാം കൺവീനർ അനീസ് ബാബു സ്വാഗതം പറഞ്ഞു.
രക്ഷധികാരി ലത്തീഫ് മരക്കാട്ട്, മാർക്കറ്റിലെ മാറ്റ് സംഘടന നേതാക്കളായ സലാം മമ്പട്ട് മൂല, ബഷീർ തറയിൽ, ചന്ദ്രൻ വളയം, ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം നന്ദി പ്രകാശിപ്പിച്ചു.