/sathyam/media/media_files/4Zz8rRYm619xPnaaGTBM.jpg)
മനാമ: പടവ് കുടുംബ വേദി ഈ വർഷത്തെ ഓണാഘോഷം ഓണ വില്ല് 2024 എന്ന പേരിൽ ആഘോഷിച്ചു. പടവ് പ്രസിഡണ്ട് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷ പരിപാടി ഐ സി ആർ എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം ബഹറിനിലെ സാമൂഹിക പ്രവർത്തകരായ ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, മണിക്കുട്ടൻ, കാസിം, ഇ വി രാജീവ്, ഷമീർ സലീം,
കൂടാതെ പടവ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു പത്തനംതിട്ട, നൗഷാദ് മന്നപ്പാറ, ഹക്കീം പാലക്കാട്, സജിമോൻ,അഷറഫ് ഓൺ സ്പോട്ട്, റസീൻ ഖാൻ, അബ്ദുൽസലാം, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് കൊണ്ട് സംസാരിച്ചു, സഹിൽ തൊടുപുഴ പരിപാടി നിയന്ത്രിച്ചു.
എം. കോം, പിജി ഡിപ്ലോമയിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച സഹദ് അബ്ദുൽ സലീമിനെ പരിപാടിയിൽ ആദരിച്ചു.
തുടർന്ന് നടന്ന കലാപരിപാടിയിൽ ഗീത് മെഹബൂബ്, നിദാൽ ഷംസ്, ടീം സിതാർ ഗ്രൂപ്പ് എന്നിവർ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
പടവ് കുടുംബാംഗങ്ങൾ ചേർന്നൊരുക്കിയ ഓണ സദ്യക്ക് സഗീർ ആലുവ, സുനിൽകുമാർ, സലിം തയ്യൽ,നബിൽ മുഹമ്മദ്, അബ്ദുൽബാരി,പ്രവീൺ, മുഹമ്മദ് റിയാസ്, മുഹമ്മദ് ബഷീർ,ഷിബു ബഷീർ,സജീഷ്, അജാസ്,ഹാരിസ്,അനസ് മഞ്ഞപ്പാറ, താജുദ്ദീൻ , പടവ് വനിതാ വിങ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.