ബഹ്‌റൈനിൽ വിശ്വകല സംസ്കാരികവേദി 'പൊന്നോണം 2024' വിപുലമായി ആഘോഷിച്ചു

New Update

മനാമ: വിശ്വകല സാംസ്കാരിക വേദി ഈ വർഷത്തെ ഓണാഘോഷം പൊന്നോണം 2024 മനാമ കന്നഡസംഘ ഓഡിറ്റോറിയത്തിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു .

Advertisment

പ്രസിഡണ്ട് സി .എസ് .സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ത്രിവിക്രമൻ പടിയത്ത് സ്വാഗതം ആശംസിക്കുകയും, മുഖ്യ അതിഥി സോപാനം വാദ്യകലാ സംഘം ഡയറക്റ്റർ സന്തോഷ് കൈലാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

publive-image

ചടങ്ങിൽവെച്ച് മുഖ്യാതിഥിയെയും, വിശ്വകല പ്രസംഗകളരിക്ക് നേതൃത്വം നൽകിയ രവി മാരാത്തിനെയും പൊന്നാട അണിയിച്ചു മെമോൻ്റോ നൽകിയും ആദരിച്ചു.

പൊന്നോണം 2024 ന്റെ മുഖ്യ സ്പോൺസർ ആയ ബി .എഫ് .സി. യുടെ ഇന്ത്യൻ ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ ആനന്ദ് നായർ, സപ്പോർട്ടിംഗ് സ്പോൺസർമാരായ ദിനേശ് ദേവിജി ജ്വല്ലേഴ്സ് എം.ഡി. ഹർഷ് രാത്തോട്, ആൾ കെയർ പെറ്റ് ക്ലിനിക് എം.ഡി. രാജേഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

publive-image

ഡോ:ഫൈസൽ (ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ)ഡോ: ബാബു രാമചന്ദ്രൻ ,പങ്കജ്, അനീഷ് ശ്രീധരൻ ( ഐ.സി.ആർ.എഫ്)പ്രദീപ് പുറവങ്കര(4 പി . എം)ബിനു മണ്ണിൽ, മിജോഷ് മൊറാഴ (പ്രതിഭ)ഗഫൂർ ഉണ്ണിക്കുളം, ബോബി പാറയിൽ,രാജു കല്ലുംപുറം ,ബിനു കുന്നംന്താനം(ഒ.ഐ.സി.സി) സിജു പുന്നവേലി (കോട്ടയം പ്രവാസി ഫോറം) ബാബു മാഹി (സാംസ) കൃഷ്ണകുമാർ(എസ് . എൻ.സി.എസ്),അജേഷ്പാലക്കാട്( മോക്ഷ ജൂവലറി) ഇ.വി.രാജീവൻ,മുഹമ്മദ് സൈദ് തുടങ്ങി നിരവധി പേരുടെ സാന്നിധ്യവും, ആശംസകൾ അർപ്പിക്കുകയും ചെയ്തു.

publive-image

വിഭവസമൃദ്ധമായ ഓണസദ്യക്കും, വിശ്വകല കുടുംബാംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും കേരളത്തിൽ അന്ന്യം വന്നുപോയ കാക്കരശീ നാടകവും അരങ്ങേറി.

പ്രോഗ്രാം കൺവീനർ രാജൻ എം. എസ്, അസ്സി: ഗോകുൽ പുരുഷോത്തമൻ, പ്രോഗ്രാം കോ.ഓർഡിനേറ്റർ അശോക് ശ്രീശൈലം, പ്രോഗ്രാം ഡയറക്ടർ മനോജ് പിലിക്കോട് എന്നിവർ നേതൃത്വം നൽകി. വൈസ്പ്രസിഡണ്ട് മണികണ്ഠൻ കുന്നത്ത് നന്ദി പറഞ്ഞു.

Advertisment