/sathyam/media/media_files/2024/10/20/img-20241020-wa0034.jpg)
മനാമ: സതേൺ മുനിസിപ്പാലിറ്റി-ബഹ്‌റൈൻ്റെ ആഭിമുഖ്യത്തിൽ 'ക്ലീൻഅപ്പ് ബഹ്‌റൈൻ' ടീം ട്രീ പ്ലാൻ്റിങ് മെഗാ കാമ്പയിൻ സംഘടിപ്പിച്ചു. ഒക്ടോബർ 19 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 5 മണി വരെ നടന്ന പരിപാടി സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല ഇബ്രാഹിം അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പയിൻ്റെ ഭാഗമായി ക്ലീൻഅപ്പ് ബഹ്‌റൈനിൽ നിന്നുള്ള 50 ഓളം സന്നദ്ധപ്രവർത്തകർ റിഫയിലെ അൽ എസ്തിഖ്‌ലാൽ വാക്ക്‌വേ-യിൽ 200 ഓളം മര തൈകൾ നട്ടുപിടിപ്പിച്ചു. ബഹറിനിൽ നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകൻ സയിദ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘവും ക്യാമ്പെയൻ്റെ ഭാഗമായി.
ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതിന് സതേൺ മുനിസിപ്പാലിറ്റിക്ക്, ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ആശംസകൾ നേർന്നു. കാമ്പയിന് ശേഷം എല്ലാ സന്നദ്ധ പ്രവർത്തകർക്കും , സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന സൂചകമായി ചെടികൾ സമ്മാനമായി നൽകി.