മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹ സേവനം ചെയ്യുന്ന ഗുദൈബിയ കൂട്ടത്തിന്റെ മുഖ്യരക്ഷാധികാരിയും ലൈറ്റ്സ് ഓഫ് കൈൻഡ്നസ് സ്ഥാപകനുമായ സൈദ് ഹനീഫിനെ ഗുദൈബിയ കൂട്ടം ആദരിച്ചു.
സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ നടന്ന ഗുദൈബിയകൂട്ടം ഓണാഘോഷമായ "ഓണത്തിളക്കം 2024" പരിപാടിയിലാണ് ആദരവ് നൽകിയത്.
/sathyam/media/media_files/2024/10/29/img-20241029-wa0047.jpg)
ഗുദൈബിയ കൂട്ടം രക്ഷാധികാരികളായ കെ. ടി. സലിം, റോജി ജോൺ, അഡ്മിൻ സുബിഷ് നിട്ടൂർ, ട്രെഷറർ ഗോപിനാഥൻ, റിയാസ് വടകര,
ലേഡിസ് അഡ്മിൻ രേഷ്മ മോഹൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ, കോർഡിനേഷൻ - പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്സ് ശില്പ സിജു, റജീന ഇസ്മയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗുദബിയ കൂട്ടം നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് സൈദ് ഹനീഫ് ആശംസകൾ നേരുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറി.