ബഹ്റൈൻ ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫി നാടൻ പന്തുകളി ഫൈനൽ മത്സരവും വടംവലി കോർട്ട് ഉത്‌ഘാടനവും വെള്ളിയാഴ്ച

New Update

മനാമ: ഒന്നാമത് ഞറോള്ളത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം നവംബർ ഒന്നാം തിയതി രണ്ടു മണിക്ക് കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തും. ഷിജോ തോമസ് നിയന്ത്രിക്കുന്ന ഫൈനൽ മത്സരത്തിൽ ടീം ചങ്ങനാശേരിയും ടീം ഏറ്റുമാനൂരും ഏറ്റുമുട്ടും.

Advertisment

publive-image

കേരളാ നേറ്റീവ് ബോൾ അസോസിയേഷന്റെ ഭാഗമായി തുടക്കം കുറിക്കുന്ന വടംവലി കോർട്ടിന്റെ ഉത്‌ഘാടനം അന്നേ ദിവസം വൈകുന്നേരം 5 മണിക്ക് വിശിഷ്ടാതിഥികളുടെ മഹനീയ സാന്നിദ്ധ്യത്തിൽ നടത്തപ്പെടും. കാനു ഗാർഡനു സമീപം കെ.എൻ.ബി.എ മൈതാനത്തു വെച്ച് നടത്തപ്പെടുന്ന അതിവാശിയേറിയ പ്രദർശന വടംവലിയും ഉണ്ടായിരിക്കുന്നതാണ്.

കോർഡിനേറ്റർസ്: കണ്ണൻ, ഷിജോ തോമസ്, ഡെൽഫിൻ, നിതിൻ എം എസ്, കൂടുതൽ വിവരങ്ങൾക്ക്: രഞ്ജിത്ത് കുരുവിള: 3734 5011, മോബി കുര്യാക്കോസ്: 3337 1095, രൂപേഷ്: 3436 5423, ഷിജോ തോമസ്: 6662 3662

Advertisment