മനാമ: ജി.സി.സി രാജ്യങ്ങള്‍ സഹകരണം ശക്തിപ്പെടുത്തണമെന്ന് ബഹ്റൈൻ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മുആവദ. ദോഹയിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 34ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി ജുഡീഷ്യല്‍ വിധികള്‍, ഡെപ്യൂട്ടേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ നടപ്പാക്കാനുള്ള കരാര്‍ നവീകരിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ വരുന്ന സിവില്‍, ക്രിമിനല്‍ നിയമ സഹകരണം സംബന്ധിച്ച കരാറുകള്‍ക്ക് യോഗം അംഗീകാരം നല്കി.
ജുവനൈല്‍ ജസ്റ്റിസ് മാര്‍ഗനിർദേശങ്ങളെക്കുറിച്ചുള്ള ദോഹ രേഖ യോഗം അംഗീകരിച്ചു. വിവേചന വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗ നിയമങ്ങള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിർദേശങ്ങള്‍ യോഗം അവലോകനം ചെയ്തു.