മനാമ: യുഎൻഎ ബഹ്റൈൻ ഘടകം കേരള പിറവി ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി. പരിപാടിയിൽ 120 ആളുകൾ രക്തദാനം നടത്തി.
നേഴ്സസ് ഫാമിലി ബഹ്‌റൈൻ സംഘടിപ്പിച്ച ക്യാമ്പ് യു എൻ എ നേഴ്സസ് ഫാമിലി പ്രസിഡന്റ് ജിബി ജോൺ വർഗീസ് ഉൽഘാടനം ചെയ്തു. യു എൻ എ സെക്രട്ടറി അരുൺജിത് അധ്യക്ഷത വഹിച്ചു. കിംഗ് ഹമദ് ആശുപത്രിക്കുള്ള നന്ദി അറിയിച്ചുള്ള പുരസ്ക്കാരം നേഴ്സസ് ഫാമിലി രക്ഷാധികാരി ഡേവിസ് സമ്മാനിച്ചു.
ചടങ്ങിൽ ബഹ്‌റൈൻ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ബഷീർ അമ്പലായി, നിസ്സാർ കൊല്ലം, സുധീർ തിരുനിലത്ത്, പ്രവീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ബ്ലഡ് ഡൊണേഷൻ കോ ഓർഡിനേറ്റർ ആശ നന്ദി പറഞ്ഞ ചടങ്ങിൽ യു എൻ എ - നേഴ്സസ് ഫാമിലി ബഹ്റൈൻ ഭരണസമിതി കമ്മറ്റി അംഗങ്ങൾ രക്തം അർപ്പിച്ചവർക്ക് മാർഗ്ഗ നിർദേശം നൽകി.
ബ്ലഡ് ഡൊണേഷൻ കമ്മറ്റി അംഗങ്ങൾ അജേഷ്, നിധീഷ്, കോ ഓർഡിനേറ്റർ അൻസു, ട്രെഷറർ നിതിൻ എന്നിവർ ചടങ്ങിൽ രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പരിപാടികൾ വിജയത്തിലേത്തിക്കാൻ ജോയിന്റ് സെക്രട്ടറിമാരായ മിനി മാത്യു, സന്ദീപ്, വൈസ് പ്രസിഡൻ്റ്മാരായ അന്ന, ജോഷി, ഓഡിറ്റർ ജോജു എന്നിവരും ഭരണ സമിതി അംഗങ്ങളായ ലിജോ, ശ്രീരാജ്, അറ്റ്‌ലി, സുജ, അനു, സിറിൽ, സുജിത് എന്നിവരും പരിപാടിയിൽ പങ്കെടുത്തു