/sathyam/media/media_files/2024/11/06/bl1o36Y7hP0F5u7sLUsq.jpg)
മനാമ : കേന്ദ്ര - കേരള സർക്കാരുകളുടെ കയ്യിലെ പാവയായി കേരള പോലീസ് ബിജെപി, സിപിഎം സഖ്യത്തിന് വേണ്ടി വിടുവേല ചെയ്യുന്ന നടപടിയാണ് പാലക്കാട് റെയ്ഡിലൂടെ കണ്ടതെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.
മുൻ എം.എൽ.എ ഷാനിമോൾ ഉസ്മാൻ, അഡ്വ : ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കളുടെയടക്കം മുറികളിൽ പാതിരാ നേരത്ത് പുരുഷ പോലീസുകാരാൽ റെയ്ഡ് എന്ന പേരിൽ പോലിസ് കാട്ടിയത് സിപിഎം, ബിജെപി സഖ്യത്തിന് വേണ്ടിയുള്ള വില കുറഞ്ഞ സഹകരണമാണ്. പോലീസ് സിപിഎം, ബിജെപി തട്ടിപ്പ് നടപടിയിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ശക്തമായി അപലപിച്ചു.
നിയമ വിരുദ്ധമായിട്ടും എല്ലാ നിലയ്ക്കുള്ള പിന്തുണയും റെയ്ഡിനു കോൺഗ്രസ് നൽകിയിട്ടുണ്ട്. ഒന്നും ലഭിക്കാതെ പോലിസ് തിരിച്ചു പോവേണ്ടി വന്നത് കോൺഗ്രസ് നേതാക്കളും, പ്രവർത്തകരും, നിക്ഷ്പക്ഷ ജനതയും ഒന്നായി നിന്ന് സത്യം തെളിയിക്കാൻ മുന്നിൽ നിന്നത് കൊണ്ട് മാത്രമാണ്.
യുഡിഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന സാധ്യത മനസിലാക്കിയ സിപിഎം - ബിജെപി കൂട്ടുകെട്ടിന്റെ നാടകമാണ് ഇതിലൂടെ പൊളിഞ്ഞത്. ഈ സത്യം മനസിലാക്കി പാലക്കാടൻ ജനത രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായ ഭൂരിപക്ഷത്തിൽ അവരുടെ ജനപ്രതിനിധിയായി തിരഞ്ഞടുക്കും.
കാഫിർ വിവാദം ഉണ്ടാക്കി സിപിഎം വടകരയിൽ ഇറക്കിയ രാഷ്ട്രീയ തട്ടിപ്പിന്റെ പൊള്ളത്തരങ്ങൾ വടകര ജനത ഒന്നായി നിന്ന് മനസിലാക്കിയതിന്റെ ഫലവും കൂടി ആയിരുന്നു ഷാഫി പറമ്പിൽ എം.പി യുടെ വടകരയിലെ വിജയം.
ഇത് പാലക്കാട് രാഹുലിലൂടെ ആവർത്തിക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.