മനാമ: കോഴിക്കോട് സ്വദേശിയും, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ റിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം "രണ്ടു വരകൾ" കൃതിയുടെ ജി.സി.സി തല ഉത്ഘാടനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു. വടകര എം.പി ഷാഫി പറമ്പിലാണ് കൃതി നാട്ടിൽ പ്രകാശനം ചെയ്തിരുന്നത്.
/sathyam/media/media_files/2024/11/12/img-20241112-wa0029.jpg)
ആദ്യ കോപ്പി കവിയത്രിയും, പ്രമുഖ സാമൂഹിക പ്രവർത്തകയും, യൂണിവേഴ്സിറ്റി അധ്യാപികയുമായ ഡോക്ടർ ഷെമിലി പി ജോൺ ഏറ്റുവാങ്ങി.
/sathyam/media/media_files/2024/11/12/img-20241112-wa0028.jpg)
റിസ ഫാത്തിമയുടെ വിദ്യാർത്ഥി ജീവിതത്തേ തൊട്ടുണർത്തിയ അനുഭവ ആശയങ്ങളാണ് കവിതകളിൽ പങ്ക് വെക്കുന്നത്. ചടങ്ങിൽ കവിയത്രിയുടെ സഹോദരൻ മുഹമ്മദ് റജാസ്, ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.